ഖത്തറില്‍ ഞായര്‍ രാത്രി മുതല്‍ തിങ്കള്‍ പുലര്‍ച്ചെവരെ ഉല്‍ക്കവര്‍ഷം ദൃശ്യമാകും

single-img
19 April 2018

ഞായര്‍ രാത്രി മുതല്‍ തിങ്കള്‍ പുലര്‍ച്ചെവരെ ഖത്തറിന്റെ ആകാശത്ത് ഉല്‍ക്കവര്‍ഷം ദൃശ്യമാകുമെന്നു ഖത്തര്‍ കലണ്ടര്‍ ഹൗസ്. മണിക്കൂറില്‍ 10 മുതല്‍ 80 വരെ ഉല്‍ക്കകള്‍ കാണാനായേക്കുമെന്നു കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. എല്ലാവര്‍ഷവും ഏപ്രില്‍ 1625 തീയതികള്‍ക്കിടയില്‍ ഉല്‍ക്കവര്‍ഷം പതിവുള്ളതാണ്. എന്നാല്‍ ഖത്തറില്‍ ഇത് ഏറ്റവും നന്നായി ദൃശ്യമാവുക 22, 23 തീയതികളിലാണ്.