മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിതൂക്കി മര്‍ദ്ദിച്ചു (വീഡിയോ)

single-img
19 April 2018

പാറ്റ്‌ന: ബിഹാറില്‍ യുവാവിനെ നാട്ടുകാര്‍ തലകീഴായി കെട്ടിതൂക്കി മര്‍ദ്ദിച്ചു. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. ബിഹാറിലെ ദര്‍ബന്‍ഗ ജില്ലയിലെ ഹിന്‍ഗോളി ഗ്രാമത്തിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.

മരത്തില്‍ കയറും ചങ്ങലയുമുപയോഗിച്ച് യുവാവിന്റെ കാലില്‍ കെട്ടിയ ശേഷമായിരുന്നു ക്രൂരമായ മര്‍ദ്ദനം. അമ്രേഷ് കുമാര്‍ എന്നയാളാണ് മര്‍ദ്ദനത്തിന് ഇരയായത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.