ലണ്ടനിലെ വാക്‌സ് മ്യൂസിയത്തില്‍ സ്ഥാനം പിടിക്കാനൊരുങ്ങി കരണ്‍ ജോഹറും

single-img
19 April 2018

ലണ്ടനിലെ പ്രശസ്ത മാഡം തുസാഡ്‌സ് വാക്‌സ് മ്യൂസിയത്തില്‍ അംഗമാകാന്‍ ബോളിവുഡിലെ സൂപ്പര്‍ സംവിധായകന്‍ കരണ്‍ ജോഹറും. വാക്‌സ് മ്യൂസിയത്തില്‍ സ്ഥാനം പിടിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംവിധായകനാണ് കരണ്‍ ജോഹര്‍. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത കുച്ച് കുച്ച് ഹോത്താ ഹേ എന്ന ചിത്രം ഇരുപത് വര്‍ഷം പിന്നിടുമ്പോഴാണ് സംവിധാകനെ തേടി ഈ അംഗീകാരം എത്തിയിരിക്കുന്നത്.

ആറ് മാസത്തിനുള്ളില്‍ കരണിന്റെ മെഴുക് പ്രതിമ തയ്യാറാകും. ഇതിനായി സംവിധായകന്റെ ശരീര അളവുകള്‍ എടുത്തുകഴിഞ്ഞു. പ്രഭാസ്, ഷാരൂഖ് ഖാന്‍, ഐശ്വര്യ റായ്, അമിതാഭ് ബച്ചന്‍ തുടങ്ങിയവരാണ് മാഡം തുസാഡ്‌സില്‍ നേരത്തെ ഇടംനേടിയ ഇന്ത്യന്‍ താരങ്ങള്‍. ബാഹുബലിയുടെ വിജയമാണ് പ്രഭാസിന് ഈ അംഗീകാരത്തിന് അര്‍ഹനാക്കിയത്.