ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാം

single-img
18 April 2018

ഓടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവുമായി സ്വീഡന്‍. ഇലക്ട്രിക് വാഹനങ്ങള്‍ റോഡുകളില്‍ സര്‍വസാധാരണമാകുന്ന കാലം വിദൂരമല്ലാത്തതിനാല്‍ തന്നെ ഈ സംവിധാനം വളരെയധികം ഉപകാരപ്രദമാകും.

ബാറ്ററി ഉപയോഗിച്ച് വര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ചാര്‍ജ് തീര്‍ന്നാല്‍ വീണ്ടും ചാര്‍ജ് ചെയ്യാനുള്ള സൗകര്യം പലയിടത്തും വ്യാപിച്ചുവരുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് സ്വീഡന്റെ റോഡിലെ ചാര്‍ജിംഗ് സംവിധാനം ശ്രദ്ധ നേടുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മാത്രമായി പാതയുണ്ടാകും.

ഇതിന് പുറമെ ചാര്‍ജിംഗ് സംവിധാനവും ഒരുക്കും. രണ്ട് കിലോമീറ്റര്‍ ദൂരത്തിലുള്ള പാതയില്‍ വാഹനങ്ങള്‍ ഓടുന്നതിനിടെ തന്നെ ചാര്‍ജ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് ട്രാക്കുകളാണ് ഈ റോഡില്‍ ഉണ്ടാവുക. വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് വേണ്ടിയുള്ള ഇലക്ട്രിക് സര്‍ക്യൂട്ടുകളും ഇവിടെയുണ്ടാകും.

വാഹനം ഓടുമ്പോള്‍ മാത്രമാണ് ബാറ്ററി ചാര്‍ജ് ആവുക. വാഹനം നിന്നാല്‍ ലൈനില്‍ നിന്ന് വാഹനത്തിലേക്കുള്ള വൈദ്യുതപ്രവാഹം നിലയക്കും. എത്ര വൈദ്യുതിയാണോ ഉപയോഗിക്കുന്നതെന്ന് തിട്ടപ്പെടുത്തി ഡ്രൈവര്‍ക്ക് ബില്‍ നല്‍കാനുള്ള സംവിധാനവുമുണ്ട്.