91 വര്‍ഷം പിന്നിട്ടിട്ടും വാര്‍ത്തകള്‍ കൈകൊണ്ടെഴുതുന്ന ലോകത്തിലെ ഏക പത്രം

single-img
18 April 2018

ഒറ്റ ക്ലിക്കില്‍ ലോകത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അറിയാന്‍ കഴിയുന്ന ഈ കാലത്തും വാര്‍ത്തകള്‍ കൈകൊണ്ട് എഴുതി അച്ചടിച്ചിറങ്ങുന്ന ഒരു പത്രമുണ്ട്. ചെന്നൈയില്‍ നിന്നിറങ്ങുന്ന ‘ദ മുസല്‍മാന്‍’. കൈകൊണ്ടെഴുതി അച്ചടിച്ചിറങ്ങുന്ന ലോകത്തിലെ ഏക പത്രമാണിത്.

പ്രവര്‍ത്തനം തുടങ്ങി 91 വര്‍ഷം പിന്നിട്ടിരിക്കുകയാണ് ഈ പത്രമിപ്പോള്‍. 1927ലായിരുന്നു പത്രം പ്രവര്‍ത്തനം ആരംഭിച്ചത്. 13 ബിരുദങ്ങളുള്ള സൈദ് അരിഫുള്ളയാണ് പത്രത്തിന്റെ എഡിറ്റര്‍. പത്രത്തിന് ബൈലൈനുകളില്ല. രണ്ട് ഉറുദു എഡിറ്റര്‍മാരും മൂന്ന് കൈയെഴുത്ത് വിദഗ്ധരും ചേര്‍ന്നാണ് പത്രത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്നത്.

സായാഹ്ന പത്രമായി ഇറങ്ങുന്ന ദ മുസല്‍മാന്റെ എഡിറ്റിംഗ് ജോലികള്‍ രാവിലെ 10 മണിക്കാണ് ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒരു മണി ആകുമ്പോഴേക്കും പ്രിന്റിംഗ് തുടങ്ങും. 21,000 കോപ്പികളാണ് പത്രത്തിന്റെ സര്‍ക്കുലേഷന്‍. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ ലഭിക്കുന്ന പത്രവും ദ മുസല്‍മാന്‍ ആണ്.