ജയലളിതയാകാന്‍ കാജല്‍ അഗര്‍വാള്‍?; വിശദീകരണവുമായി താരം

single-img
18 April 2018

എന്‍ടിആറിന്റെ ജീവിതം സിനിമയാകുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ ജയലളിതയുടെ വേഷത്തിലെത്തുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബാലകൃഷ്ണയാണ് എന്‍ടിആര്‍ ആയി എത്തുന്നത്. എന്നാല്‍ ഈ വാര്‍ത്ത കാജല്‍ അഗര്‍വാള്‍ നിഷേധിച്ചു.

ജയലളിതയെ പോലുള്ള പ്രമുഖ നടിയുടെ വേഷം കൈകാര്യം ചെയ്യുന്നതില്‍ എനിക്ക് സന്തോഷമേ ഉള്ളൂ. എന്നാല്‍ ആ സിനിമയില്‍ അഭിനയിക്കാന്‍ എന്നെ ആരും സമീപിച്ചിട്ടില്ല. കാജല്‍ വെളിപ്പെടുത്തി.

ബോളിവുഡ് ചിത്രം ക്വീനിന്റെ തമിഴ് റീമേക്കായ പാരിസ് പാരിസ് എന്ന ചിത്രത്തിന്റെ തിരക്കിലാണ് നടി കാജല്‍ അഗര്‍വാള്‍. തെലുങ്കില്‍ ഏവ് എന്ന ചിത്രത്തിലും ശക്തമായ കഥാപാത്രമാണ് കാജല്‍ അവതരിപ്പിക്കുന്നത്.