ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ബിപാഷ ബസു

single-img
18 April 2018

ശാരീരികക്ഷമത, സൗന്ദര്യം എന്നിവ കാത്ത് സൂക്ഷിക്കുന്നതില്‍ അതീവശ്രദ്ധാലുവാണ് ബോളിവുഡ് താരം ബിപാഷ. ആരോഗ്യവും ശരീരഭംഗിയും കാത്തുസൂക്ഷിക്കാന്‍ എത്ര കഠിനമായ പ്രയത്‌നങ്ങള്‍ക്കും സദാസന്നദ്ധയായ താരം ഇപ്പോള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെത്തിയിരിക്കുകയാണ്. അതും ആരോഗ്യരഹസ്യങ്ങള്‍ പങ്ക് വെയ്ക്കുവാന്‍.

താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അധികവും ഫിറ്റ്‌നസ് തന്ത്രങ്ങളും ടിപ്പുകളുമാണ്. അതുകൊണ്ട് തന്നെയാണ് ഇതിനു വേണ്ടി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തന്നെ ഒരുക്കാന്‍ ബിപാഷ തീരുമാനിച്ചത്. കാലം മാറുന്നതനുസരിച്ച് പുതിയ മാര്‍ക്കറ്റിംഗ് രീതികള്‍ അവതരിപ്പിക്കുകയാണ് ബിപാഷ.

നേരത്തെ ഫിറ്റ്‌നസ് ഡിവിഡികള്‍ താരം പുറത്തിറക്കിയിരുന്നു. വ്യത്യസ്ത ശരീരഘടനയുള്ളവരെ എങ്ങനെ ഫിറ്റ് ശരീരത്തിനുടമയാക്കാം എന്നതാണ് ബിപാഷയുടെ പ്ലാറ്റ്‌ഫോം ചര്‍ച്ച ചെയ്യുന്നത്. ഫിറ്റ്‌നസ് ടിപ്പുകള്‍ ഏവര്‍ക്കും ഉപകാരപ്രദമാകുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കുക.

വര്‍ക്കൗട്ടുകള്‍ മാത്രമല്ല, ആരോഗ്യവും ഫിറ്റ്‌നസും എങ്ങനെ സ്വന്തമാക്കാമെന്നും, കാത്തുസൂക്ഷിക്കാമെന്നും ലളിതമായി മനസിലാക്കിത്തരും വിധമാണ് പ്ലാറ്റ്‌ഫോം തയ്യാറാക്കിയിട്ടുള്ളത്. നല്ല ചിന്തകളും സദാ സന്തോഷമായിരിക്കുന്നതും ആരോഗ്യത്തെയും സൗന്ദര്യത്തെയും കൂടുതല്‍ മികച്ചതാക്കുമെന്നാണ് ബിപാഷയുടെ നിലപാട്.