700 വര്‍ഷം പഴക്കമുള്ള ആല്‍മരത്തിന് ഉപ്പുവെള്ള ചികിത്സ(വീഡിയോ)

single-img
18 April 2018

തെലങ്കാനയിലെ മഹ്ബൂബ്‌നഗര്‍ ജില്ലയില്‍ 700 വര്‍ഷത്തോളം പഴക്കമുള്ള ആല്‍മരങ്ങള്‍ ധാരാളമുണ്ട്. മൂന്ന് ഏക്കറോളമാണ് ഈ ആല്‍മരങ്ങള്‍ പരന്നുകിടക്കുന്നത്. ഇതില്‍ ഒരു ശാഖ കീടങ്ങള്‍ നശിപ്പിച്ചു. ഇതോടെ കീടങ്ങള്‍ മറ്റ് ശാഖകളിലേക്കും പടര്‍ന്ന് ആല്‍മരങ്ങള്‍ തന്നെ നശിക്കാനുള്ള സാധ്യതയേറി.

ഇതേ തുടര്‍ന്ന് ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയും വനംവകുപ്പ് അധികൃതരോട് മരത്തിന്റെ സംരക്ഷണം ഉറപ്പാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അങ്ങനെ ആല്‍മരത്തിനുള്ള ചികിത്സ ആരംഭിച്ചു. ഉപ്പുവെള്ളത്തില്‍ കീനടനാശിനി നിറച്ച് ഗ്ലൂക്കോസ് ബോട്ടില്‍ പോലെ മരത്തില്‍ കെട്ടിത്തൂക്കി മരത്തിനകത്തേക്ക് മരുന്ന് കുത്തിവെക്കുകയാണ് ചെയ്തിരിക്കുന്നത്.