ക്രീസില്‍ വെടിക്കെട്ട് തീര്‍ത്ത് ധോണി; ‘എനിക്ക് പപ്പയെ കെട്ടിപ്പിടിക്കണ’മെന്നുപറഞ്ഞ് ഗാലറിയിലിരുന്ന് ചിണുങ്ങി സിവ: പിന്നീട് സംഭവിച്ചത്: വീഡിയോ

single-img
17 April 2018

പഞ്ചാബ് ചെന്നൈ മല്‍സരത്തിനിടെയുള്ള സിവയുടെ ക്യൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ക്രീസില്‍ ധോണി വെടിക്കെട്ട് തീര്‍ക്കുമ്പോള്‍ കുഞ്ഞു സിവ ഗാലറിയിലിരുന്ന് ചിണുങ്ങുകയായിരുന്നു. പപ്പയെ വിളിക്കണം എന്നായിരുന്നു അവളുടെ ആവശ്യം.

എന്തിനാണ് ഇപ്പോള്‍ അച്ഛനെ വിളിക്കുന്നത് എന്ന ചോദ്യത്തിന് തനിക്ക് കെട്ടിപ്പിടിക്കാന്‍ എന്നായിരുന്നു സിവയുടെ ഉത്തരം. അടുത്തിരിക്കുന്ന വ്യക്തിയോട് അച്ഛനെ വിളിക്കാന്‍ സിവ സഹായവും ചോദിക്കുന്നുണ്ട്. എങ്ങനെ മൈതാനത്തേക്ക് പോകുമെന്ന ചോദ്യത്തിന് ജഴ്‌സി ചൂണ്ടിക്കാണിച്ച് അത് ധരിച്ച് പോകാനാണ് കുഞ്ഞുസിവ പറയുന്നത്.

അച്ഛനെ കെട്ടിപ്പിടിക്കാന്‍ വാശിപിടിക്കുന്ന സിവയുടെ വീഡിയോ കടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് വിരോധികളുടെ പോലും മനംകവര്‍ന്നിട്ടുണ്ടാകുമെന്ന് ഉറപ്പ്. ധോണി തന്നെയാണ് വീഡിയോ ആരാധകര്‍ക്കായി പങ്കുവച്ചത്.