സല്‍മാന്റെ നായികമാരാകാന്‍ പ്രിയങ്കയും കത്രീനയും

single-img
17 April 2018

തന്റെ അടുത്ത ചിത്രം സല്‍മാന്‍ ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ഭാരത്’ ആയിരിക്കുമെന്ന് അലി അബ്ബാസ് സഫര്‍ പ്രഖ്യാപിച്ചിരുന്നു. ചിത്രത്തില്‍ ആരായിരിക്കും സല്‍മാന്റെ നായികയായി എത്തുക എന്നറിയാനുള്ള ആകാംഷയിലായിരുന്നു ആരാധകര്‍.

ചിത്രത്തില്‍ നായികയാകാന്‍ ആദ്യം സമീപിച്ചത് പ്രിയങ്ക ചോപ്രയെയായിരുന്നു. എന്നാല്‍ ക്വാണ്ടികോ 3യുടെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ലാത്തതിനാല്‍ ഭാരതിലേക്കുള്ള ക്ഷണം പ്രിയങ്ക നിരസിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്ന് കത്രീനയായിരിക്കും ചിത്രത്തില്‍ നായികയാവുക എന്നും വാര്‍ത്ത പരന്നു.

എന്നാല്‍ ഭാരതില്‍ സല്‍മാന് ഒന്നല്ല, രണ്ട് നായികമാരാണ് ഉണ്ടാവുക എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇതിനായി പ്രിയങ്കയെയും കത്രീനയെയും സമീപിച്ചെന്നും ഇരുവരും തയ്യാറായതായും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

”രണ്ട് നായികമാര്‍ക്കും പ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തില്‍. ഇരുവരും ഒന്നിച്ച് ഒരു ചിത്രത്തിലെത്തുന്നത് ആദ്യമായാണ്”, ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സലാം ഇ ഇഷ്‌ക് എന്ന ചിത്രത്തിലായിരുന്നു സല്‍മാനും പ്രിയങ്കയും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.