മോദിയെ തള്ളി ആര്‍എസ്എസ്: ‘ഈ ശൈലി അപകടത്തിലേക്ക്; ഇന്ത്യ പൂര്‍ണമായി ‘ക്യാഷ് ലൈസ് ഇക്കോണമി’ആവില്ല’

single-img
17 April 2018

മോദി സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ പണരഹിത സമ്പദ്‌വ്യവസ്ഥയെ പരോക്ഷമായി വിമര്‍ശിച്ച് ആര്‍എസ്എസ്. പണരഹിത സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യക്ക് പൂര്‍ണമായും മാറാനാകില്ലെന്നും, വളര്‍ച്ചയ്ക്കായി പാശ്ചാത്യശൈലി പിന്തുടരുന്നത് അപകടത്തിലേക്ക് നയിക്കുമെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു.

ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കവെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. പണരഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുകയെന്നത് മികച്ച ആശയമാണ്. എന്നാല്‍, പ്രതീക്ഷിക്കപ്പെടുന്ന ഗുണഫലങ്ങള്‍ പൂര്‍ണമായി നേടാനാകില്ല. കഴിഞ്ഞ കുറച്ചു ദശകങ്ങളായി നമ്മുടെ വളര്‍ച്ച പാശ്ചാത്യ മാതൃകകളെ ആശ്രയിച്ചാണ് അളക്കുന്നത്.

ഈ മാതൃകകള്‍ക്കു ഗുരുതരമായ വീഴ്ചകളുണ്ട്. അതിനാല്‍ വളര്‍ച്ചയ്ക്കുള്ള ശരിയായ മാതൃക രാജ്യം മുന്നോട്ടുവയ്ക്കണം. എല്ലാവരെയും ശക്തീകരിക്കുന്നതാകണം വളര്‍ച്ചയുടെ അടിസ്ഥാനമെന്നും ഭാഗവത് കൂട്ടിച്ചേര്‍ത്തു.