ആരാധകരെ അമ്പരപ്പിച്ച് വീണ്ടും ലാലേട്ടന്‍

single-img
17 April 2018

കായംകുളം കൊച്ചുണ്ണി എന്ന ചിത്രം ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന മോഹന്‍ലാലിന്റെ പുതിയ ചിത്രമാണ് ആരാധകരും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരിക്കുന്നത്. കൊച്ചുണ്ണിയുടെ ഉറ്റ ചങ്ങാതിയായ ഇത്തിക്കര പക്കിയായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രം മോഹന്‍ലാലിന്റെ വരവോടെയാണ് കൂടുതല്‍ ശ്രദ്ധ നേടിയത്. കൊച്ചുണ്ണിയായി എത്തുന്നത് യുവനിരയിലെ ശ്രദ്ധേയന്‍ നിവിന്‍ പോളിയാണ്. ഇത്തിക്കര പക്കിയായി വേഷമിടുന്ന ലാലിന്റെ പുതിയ ചിത്രത്തിലെ പോസാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നത്. തന്റെ മെയ്‌വഴക്കം വ്യക്തമാക്കുന്ന ലാലിന്റെ ചിത്രം ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.