കേരളത്തില്‍ നോട്ടുക്ഷാമമില്ലെന്ന് എസ്.ബി.ഐ

single-img
17 April 2018

കേരളത്തില്‍ നോട്ടുക്ഷാമമില്ലെന്ന് എസ്.ബി.ഐ. എല്ലാ കറന്‍സി ചെസ്റ്റുകളിലും ആവശ്യത്തിന് നോട്ടുകളുണ്ട്. ഏതെങ്കിലും സംസ്ഥാനത്തെ കറന്‍സി ചെസ്റ്റുകളില്‍ ക്ഷാമമുണ്ടാകുമ്പോള്‍ സമീപത്തുള്ള സംസ്ഥാനങ്ങളിലെ കറന്‍സി ചെസ്റ്റുകളില്‍ നിന്ന് നോട്ടുകള്‍ എത്തിക്കുന്നത് സാധാരണമാണ്.

ഇക്കാര്യം ബാങ്കിന്റെ ട്രഷറി വിഭാഗമാണ് തീരുമാനിക്കുന്നത്. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ കറന്‍സി ചെസ്റ്റുകളിലേക്ക് നോട്ട് എത്തിക്കാനുള്ള നിര്‍ദേശമൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നും എസ്.ബി.ഐ പ്രാദേശിക ഓഫിസ് വ്യക്തമാക്കി. കഴിഞ്ഞമാസം തെലങ്കാനയിലും ആന്ധ്രയിലും നോട്ട് ക്ഷാമമുണ്ടായപ്പോള്‍ കേരളത്തില്‍ നിന്ന് നോട്ടുകള്‍ എത്തിച്ചിരുന്നു.