അമിത വേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിയുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ വൈറലാകുന്നു

single-img
17 April 2018


അമിത വേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിയുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പ്രചരിക്കുന്നു. കാര്‍ ഓടിച്ചിരുന്നയാള്‍ മദ്യലഹരിയിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ ലിയുസ്ഹു സിറ്റിയിലാണ് കാര്‍ അപകടം നടന്നത്.

അമിത വേഗത്തിലെത്തിയ കാര്‍ റോഡിന് സമീപത്തുണ്ടായിരുന്ന പോസ്റ്റ് ഇടിച്ചു തകര്‍ത്ത ശേഷം വായുവില്‍ രണ്ട് പ്രാവശ്യം മലക്കം മറിഞ്ഞു. വാഹനം തറയില്‍ നിന്ന ശേഷം ഡ്രൈവര്‍ പുറത്തേക്ക് ഇറങ്ങി വരുന്നതും വീഡിയോയില്‍ കാണാം.