താനും തന്റെ കുഞ്ഞും പീഡിപ്പിക്കപ്പെടാനോ കൊല്ലപ്പെടാനോ സാധ്യതയുണ്ടെന്ന് കത്‍വ പെണ്‍കുട്ടിയുടെ അഭിഭാഷക

single-img
16 April 2018

താനും പീഡനത്തിന് ഇരയായേക്കാം, അല്ലെങ്കില്‍ കൊലചെയ്യപ്പെട്ടേക്കാം-പറയുന്നത് കഠുവയില്‍ ക്രൂരമായ പീഡനത്തിന് ശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കേസ് നടത്തുന്ന അഭിഭാഷക ദീപിക സിങ് രജാവത്ത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും കുറ്റക്കാര്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രസര്‍ക്കാരിനെതിരെ ദിവസം കഴിയും തോറും വിവാദം ശക്തമാകുന്നു.. ഇതിനിടയിലാണ് കത്‍വ പെണ്‍കുട്ടിയുടെ അഭിഭാഷക തന്റെ ജീവന് ഭീഷണിയുണ്ടെന്ന് വീണ്ടും വ്യക്തമാക്കിയത്.

എനിക്കറിയില്ല ഞാനും ബലാത്സംഗം ചെയ്യപ്പെട്ടേക്കാം, അല്ലെങ്കില്‍ കൊല്ലപ്പെട്ടേക്കാം, കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ അവര്‍ അനുവദിച്ചേക്കില്ല, അവര്‍ എന്നെ ഒറ്റപ്പെടുത്തി, എനിക്കറിയില്ല എങ്ങനെ ഇതിനെ അതിജീവിക്കണമെന്ന്-ദീപിക പറയുന്നു’.

എന്നാല്‍ അഭിഭാഷകയെന്ന നിലയില്‍ തന്റ ഉത്തരവാദിത്തത്തില്‍ നിന്ന് താന്‍ പിറകോട്ട് പോകില്ലെന്നും കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കണമെന്നും അവര്‍ പറഞ്ഞു. താന്‍ ഈ കേസ് ഏറ്റെടുത്തപ്പോള്‍ ബാര്‍ അസോസിയേഷനില്‍ നിന്നും വിലക്കും ഭീഷണിയും വന്നു. തനിക്ക് വെള്ളം പോലും ലഭിക്കാതായി. ഇപ്പോഴത്തെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ താന്‍ എല്ലാ കാര്യവും സുപ്രീംകോടതിയെ ബോധിപ്പിക്കുമെന്നും ദീപിക സിംഗ് പറഞ്ഞു.