നിര്‍ത്തിയിട്ടിരുന്ന കാര്‍ വീണ്ടും തനിയെ ഓടി: വീഡിയോ വൈറല്‍

single-img
16 April 2018

നിര്‍ത്തിയിട്ടിരുന്ന കാര്‍ തനിയെ നീങ്ങുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ചൈനയിലെ ക്വിംഗ്‌ഡോ സ്വദേശിയുടെ കാറാണ് തനിയെ നീങ്ങി കിലോമീറ്ററുകളോളം പോയത്. പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തിയിട്ട് പോയതായിരുന്നു ഉടമ.

തിരിച്ചുവന്നപ്പോള്‍ കാര്‍ കാണാനില്ല. ആരോ മോഷ്ടിച്ചതാണെന്ന് തന്നെ ഉടമ വിചാരിച്ചു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് എത്തി സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കാര്‍ കടത്തിക്കൊണ്ടുപോയ ‘മോഷ്ടാവി’നെ കണ്ടെത്തിയത്. അതിശക്തിയായി അടിച്ച കാറ്റായിരുന്നു കാര്‍ നീങ്ങിപ്പോകാന്‍ കാരണം.