അബുദാബിയില്‍ ഭീമന്‍ വിഷുക്കണി

single-img
16 April 2018

അബുദാബി: അബുദാബി മദീന സൈദ് ഷോപ്പിംഗ് മാള്‍ ലുലുവില്‍ ഒരുക്കിയ ഭീമന്‍ വിഷുക്കണി ശ്രദ്ധേയമാകുന്നു. നൂറ് കിലോ പഴം പച്ചക്കറികള്‍ നിറച്ച വിഷുക്കണിയില്‍ കരിമ്പ്, ചക്ക, ചേന, തെങ്ങിന്‍ പൂക്കുല ഉള്‍പ്പടെ ഉള്ള ഫലങ്ങളാണ് ഒരുക്കിയിരുന്നത്. നൂറുകണക്കിന് പേരാണ് വിഷുക്കണി കാണാനും ഒപ്പം ഫോട്ടോകള്‍ എടുക്കാനുമായി ഷോപ്പിംഗ് സെന്ററില്‍ എത്തിച്ചേര്‍ന്നത്.