ഇനി മുതല്‍ ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് പ്രതികള്‍ക്ക് ഓണ്‍ലൈനിലൂടെ ജാമ്യം എടുക്കാം

single-img
15 April 2018

ദുബൈ ലോകത്തെ ഏറ്റവും മികച്ച സ്മാര്‍ട്ട് സിറ്റിയാക്കുക എന്ന യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ സംവിധാനം. പുതിയ സേവനം അവതരിപ്പിച്ചതോടെ ചെറിയ കേസുകളില്‍ അകപ്പെടുന്നവരുടെ പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നത് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അവസാനിപ്പിക്കും.

പകരമായി കേസ് വിവരങ്ങള്‍ ഇലക്ട്രോണിക് മാര്‍ഗത്തില്‍ രജിസ്റ്റര്‍ ചെയ്യും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്യുന്നതോടെ സ്മാര്‍ട്ട് സംവിധാനം ഇതു സംബന്ധിച്ച വിവരങ്ങള്‍ അതിര്‍ത്തി ചെക്‌പോസ്റ്റുകളിലേക്കും വിമാനത്താവളങ്ങളിലേക്കും കൈമാറും. ചെറു കുറ്റകൃത്യങ്ങള്‍ക്കും ധനവിനിമയവുമായി ബന്ധപ്പെട്ട ചില കേസുകള്‍ക്കും മാത്രമാണ് സ്മാര്‍ട്ട് ജാമ്യ സേവനം ലഭിക്കുകയെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കടലാസു ജോലികള്‍ കുറക്കാനും നടപടികള്‍ വേഗത്തിലാക്കി നിയമസംവിധാനം കാര്യക്ഷമമാക്കാനും ഇതു വഴി സാധിക്കും.
ആദ്യമായി ജബല്‍ അലി പൊലീസ് സ്റ്റേഷനിലാണ് സ്മാര്‍ട്ട് ജാമ്യ സംവിധാനം ആരംഭിക്കുകയെന്നും ഈ വര്‍ഷം പകുതിയോടെ മറ്റു പൊലീസ് സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുമെന്നും ദുബൈ അറ്റോര്‍ണി ജനറല്‍ ഇസ്സാം ഈസ അല്‍ ഹുമൈദാന്‍ അറിയിച്ചു.