‘കത്തുവ ബലാത്സംഗക്കേസില്‍ പ്രതികള്‍ക്കായി റാലി നടത്തിയത് ബി.ജെ.പി നേതൃത്വം പറഞ്ഞിട്ട്’; വെളിപ്പെടുത്തലുമായി രാജിവെച്ച മന്ത്രി

single-img
15 April 2018

കത്വ ബലാത്സംഗക്കേസില്‍ ബിജെപി നേതൃത്വത്തിനെതിരെ, പ്രതികളുടെ മോചനത്തിനു വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച ചദര്‍ പ്രകാശ് ഗംഗ രംഗത്ത്. പാര്‍ട്ടി നേതൃത്വം നല്‍കിയ നിര്‍ദേശ പ്രകാരമാണ് റാലിയില്‍ സംബന്ധിച്ചതെന്ന് ചദര്‍ പ്രകാശ് ഗംഗ പറഞ്ഞു. രാജി വച്ചത് പാര്‍ട്ടിയുടെ മുഖം രക്ഷിക്കുന്നതിനു വേണ്ടിയാണ്.

പാര്‍ട്ടി അധ്യക്ഷന്‍ സാത് ശര്‍മ്മയുടെ നിര്‍ദേശമനുസരിച്ചാണ് കത്വയില്‍ പോയത്. അവിടെ നടന്ന പ്രതികളുടെ മോചനത്തിനു വേണ്ടിയുള്ള റാലിയില്‍ പങ്കെടുത്തതും പാര്‍ട്ടിയെ അനുസരിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കാശ്മീര്‍ മന്ത്രിസഭയിലെ ബി.ജെ.പി മന്ത്രിമാരായ ഗംഗയും ലാല്‍ സിംഗും പ്രതികള്‍ക്ക് വേണ്ടി നടത്തിയ റാലിയില്‍ പങ്കെടുത്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കത്തുവ ബലാത്സംഗക്കേസില്‍ അറസ്റ്റിലായവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ദേശീയ പതാകയുമേന്തി റാലി നടത്തിയവരായിരുന്നു ഇരുവരും. ഹിന്ദു ഏക്താ മഞ്ചിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച് സംഘടിപ്പിച്ചിരുന്നത്.