ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വ​ഡോ​ദ​ര​യി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ ഹാ​രാ​ർ​പ്പ​ണം ചെ​യ്ത അം​ബേ​ദ്ക്ക​ർ പ്ര​തി​മ ദ​ളി​ത് പ്ര​വ​ർ​ത്ത​ക​ർ ശു​ദ്ധീ​ക​രി​ച്ചു

single-img
15 April 2018

വ​ഡോ​ദ​ര: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ണ്ഡ​ല​മാ​യ വ​ഡോ​ദ​ര​യി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ ഹാ​രാ​ർ​പ്പ​ണം ചെ​യ്ത അം​ബേ​ദ്ക്ക​ർ പ്ര​തി​മ ദ​ളി​ത് പ്ര​വ​ർ​ത്ത​ക​ർ ശു​ദ്ധീ​ക​രി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി മേ​ന​കാ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബി​ജെ​പി നേ​താ​ക്ക​ൾ ആ​ദ​ര​വ് അ​ർ​പ്പി​ച്ച ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ശ​നി​യാ​ഴ്ച രാ​വി​ലെ ബി​ജെ​പി എം​പി ര​ഞ്ച​ൻ​ബെ​ൻ ഭ​ട്ട്, മേ​യ​ർ ഭ​ര​ത് ദം​ഗ​ർ, ബി​ജെ​പി എം​എ​ൽ​എ യോ​ഗേ​ഷ് പ​ട്ടേ​ൽ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് മ​ന്ത്രി ച​ട​ങ്ങി​നെ​ത്തി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ ദ​ളി​ത് പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ പോ​ലീ​സ് ശ്ര​മി​ച്ച​ത് നേ​രി​യ സം​ഘ​ർ​ഷ​ത്തി​ന് ഇ​ട​യാ​ക്കി.

ഇ​വ​രു​ടെ സാ​ന്നി​ദ്ധ്യം അം​ബേ​ദ്ക്ക​ർ പ്ര​തി​മ​യെ മ​ലി​ന​മാ​ക്കി​യെ​ന്ന് ബ​റോ​ഡ മ​ഹാ​രാ​ജ് സാ​യ​റാ​വു സ​ർ​വ​ക​ലാ​ശാ​ല എ​സ്‌​സി-എ​സ്ടി എം​പ്ലോ​യി​സ് യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​ക്കൂ​ർ സോ​ള​ങ്കി പ​റ​ഞ്ഞു.മ​ന്ത്രി സം​ഘം മ​ട​ങ്ങി​യ ശേ​ഷം പാ​ലും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് പ്ര​തി​മ ദ​ളി​ത് പ്ര​വ​ർ​ത്ത​ക​ർ വൃ​ത്തി​യാ​ക്കി.