ക​ലി​ഫോ​ർ​ണി​യ​യി​ലെ മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ തി​രോ​ധാ​നം:ഈല്‍ നദിയില്‍ നിന്ന് കണ്ടെത്തിയത് സൗമ്യ തോട്ടപ്പള്ളിയുടെ മൃതദേഹം

single-img
15 April 2018

ലോ​സ് ആ​ഞ്ച​ല​സ്: അ​മേ​രി​ക്ക​യി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ണാ​താ​യ മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ സൗ​മ്യ(38)​യു​ടെ മൃ​ത​ദേ​ഹം തി​രിച്ച​റി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം ഈ​ൽ ന​ദി​യി​ൽ​നി​ന്നും ക​ണ്ടെ​ടു​ത്ത മൃ​ത​ദേ​ഹം സൗ​മ്യ​യു​ടേ​താ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കൊ​ച്ചി കാ​ക്ക​നാ​ട് പ​ട​മു​ക​ൾ സ്വ​ദേ​ശി​നി​യാ​ണ് സൗ​മ്യ. ഭ​ർ​ത്താ​വ് സ​ന്ദീ​പ് തോ​ട്ട​പ്പി​ള്ളി (42), മ​ക്ക​ളാ​യ സി​ദ്ധാ​ന്ത് (12), സാ​ച്ചി (ഒ​ന്പ​ത്) എ​ന്നി​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

പോര്‍ട്‌ലാന്‍ഡില്‍നിന്ന് സാന്‍ ഹൊസേയിലുള്ള യാത്രയ്ക്കിടെയാണ് ഇവരെ കാണാതായത്. ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്.

കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ ഏ​താ​നും ഭാ​ഗ​ങ്ങ​ൾ നേ​ര​ത്തേ ക​ണ്ടെ​ത്താ​നാ​യി​രു​ന്നു. സ​ന്ദീ​പും കു​ടും​ബ​വും വി​നോ​ദ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി സാ​ൻ ഹൊ​സെ യി​ലെ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കു പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നു ക​രു​തു​ന്നു. സ​ന്ദീ​പി​ന്‍റെ കു​ടും​ബം പ​റ​വൂ​രി​ൽ​നി​ന്ന് ഗു​ജ​റാ​ത്തി​ലേ​ക്കു മാ​റി​യ​താ​ണ്.