കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വ് പൂ​നം യാ​ദ​വിനു നേരെ ആക്രമണം; ഇഷ്ടികയും കല്ലും വലിച്ചെറിഞ്ഞു

single-img
15 April 2018

വാ​രാ​ണ​സി: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്വ​ര്‍​ണ മെ​ഡ​ല്‍ ജേ​താ​വാ​യ പൂ​നം യാ​ദ​വി​നു നേ​രെ ആ​ക്ര​മ​ണം. ബ​ന്ധു​വി​ന്‍റെ ഭൂ​മി ത​ര്‍​ക്ക​ത്തി​ല്‍ ഇ​ട​പെ​ട്ട പൂ​നം യാ​ദ​വി​നു ക​ല്ലേ​റി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.ഗോള്‍ഡ് കോസ്റ്റില്‍ ഭാരോദ്വഹനത്തിലാണ് പൂനം ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

അച്ഛനും അമ്മാവനും സഹോദരനും പൂനത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിത ആക്രമണത്തില്‍ അവരും താഴെ വീണു. തുടര്‍ന്ന് പോലീസെത്തി സുരക്ഷാ വലയത്തിലാക്കിയാണ് സംഘര്‍ഷത്തില്‍ നിന്ന് പൂനത്തെ രക്ഷിച്ചത്.

ശ​നി​യാ​ഴ്ച മും​ഗ്വാ​റി​ലു​ള്ള അ​മ്മാ​വ​ന്‍ കൈ​ലാ​ഷി​നെ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ എ​ത്തി​യ​പ്പോ​ഴാ​ണ് ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്.പൂ​നം മും​ഗ്വാ​റി​ല്‍ എ​ത്തു​മ്പോ​ള്‍ കൈ​ലാ​ഷും അ​യ​ല്‍​വാ​സി​ക​ളും ത​മ്മി​ല്‍ ഭൂ​മി സം​ബ​ന്ധി​ച്ച്‌ ത​ര്‍​ക്കം ന​ട​ക്കു​ക​യാ​യി​രു​ന്നു. ത​ര്‍​ക്കം സം​ഘ​ര്‍​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​മ്ബോ​ള്‍ ഇ​ട​പെ​ടാ​ന്‍ ശ്ര​മി​ച്ച പൂ​ന​ത്തി​നു ക​ല്ലേ​റി​ല്‍ പ​രി​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.