പ്രവാസികളും സമ്പന്നരുടെ ഭാര്യമാരും നികുതിവകുപ്പിന്റെ നിരീക്ഷണവലയില്‍

single-img
14 April 2018


മുംബൈ: ബിനാമി സ്വത്തുക്കള്‍ക്കെതിരെ കര്‍ശന നടപടികളുമായി ആദായ നികുതി വകുപ്പ്. മ്യൂച്ചല്‍ ഫണ്ട് നോമിനി, കോടീശ്വരന്മാരുടെ ഭാര്യമാര്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപമുള്ള പ്രവാസികള്‍ എന്നിവരുടെ സാമ്പത്തിക ഇടപാടുകളെല്ലാം നിരീക്ഷിക്കാനാണ് വകുപ്പിന്റെ നീക്കം.

നോട്ട് പിന്‍വലിക്കല്‍ സമയത്ത് ഒരു ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിച്ചവരും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം ഇടപാടുകള്‍ നടത്തിയവര്‍ക്ക് നോട്ടീസയക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇതിനകം 50,000 പേര്‍ക്ക് നോട്ടീസ് അയച്ചതായി വകുപ്പുമായി ബന്ധപ്പെട്ട ഉദ്യേഗസ്ഥര്‍ വ്യക്തമാക്കിയതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് കൂടുതല്‍ പേരെ നികുതി വലയില്‍ കൊണ്ടുവരുകയാണ് വകുപ്പിന്റെ ലക്ഷ്യം. സോഷ്യല്‍ മീഡിയപോസ്റ്റുകള്‍(വിദേശ യാത്ര, പുതിയ കാറ് എന്നിവയുമായി ബന്ധപ്പെട്ട)പോലും വകുപ്പ് പരിശോധിക്കുന്നുണ്ട്.