സുസ്മിത സെന്‍ കാണിക്കുന്നത് സര്‍ക്കസോ അതോ വര്‍ക്കൗട്ടോ..?; ആരാധകര്‍ക്ക് സംശയം

single-img
14 April 2018

ശാരീരികക്ഷമത, ഭക്ഷണക്രമം എന്നീ വിഷയങ്ങളില്‍ അമിത ശ്രദ്ധ ചെലുത്തുന്നവരാണ് ഭൂരിഭാഗം ബോളിവുഡ് താരങ്ങളും. അവരെല്ലാം തന്നെ തങ്ങളുടെ വര്‍ക്കൗട്ട് വീഡിയോകളും, ഡയറ്റ് പ്ലാനുകളും ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. വയസ് നാല്‍പത്തിരണ്ടായിട്ടും രണ്ട് മക്കളുടെ അമ്മയായതിന് ശേഷവും ആരും അസൂയയോടെ നോക്കുന്ന ആകാരഭംഗി കാത്ത് സൂക്ഷിക്കുന്ന വ്യക്തിയാണ് മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്‍.

കൃത്യമായ വര്‍ക്കൗട്ടുകളാണ് തന്റെ ശരീരസൗന്ദര്യ രഹസ്യമെന്നാണ് സുസ്മിത പറയുന്നത്. തന്റെ വര്‍ക്കൗട്ട് വീഡിയോ ദൃശ്യങ്ങളും താരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെയ്ക്കുകയും ചെയ്തു. മുന്‍പ് ഡിസ്‌ക്കിന് സംഭവിച്ച സാരമായ പരിക്ക് കാരണം വര്‍ക്കൗട്ടുകളില്‍ നിന്നും താരത്തിന് മാറിനില്‍ക്കേണ്ടതായി വന്നിട്ടുമുണ്ട്.

അതോടെ ശരീരഭാരവും അമിതമായി വര്‍ദ്ധിച്ചു. എന്നാല്‍ അതിനെയെല്ലാം മറികടന്നാണ് സുസ്മിത ഇപ്പോള്‍ തിരിച്ചു വന്നിട്ടുള്ളത്. ഫിറ്റ്‌സനസ് കാത്ത് സൂക്ഷിക്കുന്നതിനായി സുസ്മിത വീട്ടില്‍ തന്നെ ആധുനിക രീതിയിലുള്ള ജിം തയ്യാറാക്കിയിട്ടുണ്ട്.

സുസ്മിതയുടെ നിശ്ചയദാര്‍ഢ്യമാണ് ഈ പ്രായത്തിലും ഫിറ്റ്‌നസ് കാത്ത് സൂക്ഷിക്കുന്നതില്‍ ഏറ്റവും സഹായകരമാകുന്നതെന്ന് താരത്തിന്റെ പേഴ്‌സണല്‍ ട്രെയിനര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ സുസ്തമിതയുടെ വര്‍ക്കൗട്ട് വീഡിയോ കണ്ടിട്ട് ഇത് സര്‍ക്കസ്സാണോ എന്നാണ് ആരാധകരുടെ സംശയം. താരത്തിന്റെ പ്രകടനത്തിന് കൈയടി നല്‍കിയാണ് ആരാധകര്‍ പ്രോത്സാഹിപ്പിക്കുന്നത്.