Latest News

‘പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിപിഎം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു’

തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് മരിക്കാനിടയായ സംഭവം സിപിഎം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീജിത്തിനെ പ്രതിയാക്കാന്‍ സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിക്ക് പോലീസിന്റെ നിയന്ത്രണം നടഷ്ടപ്പെട്ടു. ആലുവ റൂറല്‍ എസ്പി എ.വി. ജോര്‍ജിനെ ഉടന്‍ സ്ഥലം മാറ്റണമെന്നും ശ്രീജിത്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശ്രീജിത്തിനെ വീട്ടില്‍ നിന്ന് പിടിച്ചു കൊണ്ടു പോയ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) രൂപീകരിക്കാന്‍ ആരാണ് എസ്പിക്ക് നിര്‍ദേശം നല്‍കിയതെന്ന് ചെന്നിത്തല ചോദിച്ചു.

അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട സാമാന്യനിയമങ്ങള്‍ പോലും ശ്രീജിത്തിനെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് പാലിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎം നല്‍കിയ പട്ടികയനുസരിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയാണ് പോലീസ് ചെയ്തതെന്നും ചെന്നിത്തല ആരോപിച്ചു.

ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മൂന്ന് ദിവസം മുമ്പ്; പോലീസിന്റെ വാദങ്ങള്‍ പൊളിച്ച് ഡോക്ടര്‍മാരുടെ മൊഴിയും പുറത്ത്