കീറിപ്പോയ ഒരു മഞ്ഞതുണി വലിച്ചുവാരി ചുറ്റിയതല്ല; ഈ വസ്ത്രത്തിന് ശില്‍പ ഷെട്ടി മുടക്കിയ തുക കേട്ട് ഞെട്ടി ആരാധകര്‍

single-img
14 April 2018

ബോളിവുഡ് നടിമാര്‍ക്ക് ഫാഷന്‍ അവരുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഫാഷനായി നടക്കാനും പുതിയ ട്രെന്‍ഡുകള്‍ ഇറക്കി ഫാഷന്‍ പ്രേമികളുടെ മനംമയക്കാനുമുള്ള ഒരു അവസരവും അവര്‍ പാഴാക്കാറില്ല. ഫാഷന്‍ ലോകത്ത് നിന്നുള്ള ഏറ്റവും പുതിയ വാര്‍ത്ത ശില്‍പ ഷെട്ടിയുടെ വസ്ത്രത്തെ കുറിച്ചാണ്.

കഴിഞ്ഞ ദിവസം ശില്‍പ്പ ധരിച്ച ഒരു വസ്ത്രത്തിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ശില്‍പ ധരിച്ച ഒരു പാവാടയുടെ വില 590 യൂറോ ആണ്. അതായത് 47,000 രൂപ. കണ്ടാല്‍ കീറിപ്പോയ ഒരു മഞ്ഞതുണി വലിച്ചുവാരി ചുറ്റിയിരിക്കുകായണെന്നേ തോന്നൂവെങ്കിലും പാവാട അത്ര ‘ചില്ലറ’ക്കാരനല്ലെന്നറിഞ്ഞ് അന്തംവിട്ടുപോയി കണ്ടവരെല്ലാം.

നേരത്തെ കരീന കപൂര്‍ വര്‍ക്കൗട്ടിന് ജിമ്മില്‍ പോകാനായി ധരിച്ച ടീഷര്‍ട്ടിന്റെ വില കേട്ട ഞെട്ടല്‍ മാറും മുമ്പാണ് അടുത്ത ഞെട്ടിക്കലുമായി ശില്‍പ്പയെത്തിയത്.