ഭീകരരൂപിയായി രണ്‍വീര്‍ സിങ്; മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

single-img
14 April 2018

ഏറെ വിവാദങ്ങള്‍ക്കൊടുവിലായിരുന്നു പത്മാവത് ചിത്രം റിലീസ് ചെയ്തത്. റാണി പത്മാവതി എന്ന ടൈറ്റില്‍ കഥാപാത്രമായി ദീപിക പദുകോണ്‍ അഭിനയിച്ച ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങിന്റെ കഥാപാത്രത്തിനായിരുന്നു പ്രേക്ഷക പ്രശംസ കൂടുതല്‍ ലഭിച്ചത്.

ഭീകരരൂപിയായ അലാവുദ്ധീന്‍ ഖില്‍ജിയായി രണ്‍വീര്‍ തകര്‍ത്തഭിനയിച്ചു. ചിത്രം ഇറങ്ങി മാസങ്ങള്‍ക്ക് ശേഷം രണ്‍വീറിന്റെ രൂപപരിണാമത്തിന്റെ മെയ്ക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്ത ചിത്രത്തിനെതിരെ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. ചിത്രത്തില്‍ ദീപിക അവതരിപ്പിക്കുന്ന രാജ്ഞിയുടെ കഥാപാത്രം വളച്ചൊടിക്കപ്പെട്ടതാണെന്ന് രജപുത്ര കര്‍ണി സേനയാണ് ആരോപിച്ചത്. ഭീഷണികള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.