ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊരു ക്രൂരത: പ്രതിഷേധക്കാരനെ ബോണറ്റില്‍ വച്ച് ബി.ഡി.ഒ വാഹനം ഓടിച്ചത് നാലു കിലോമീറ്റര്‍ (വീഡിയോ)

single-img
13 April 2018

https://www.youtube.com/watch?time_continue=4&v=eiLiCGc8yLM

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രാംനഗറില്‍ യുവാവിന്റെ ജീവന്‍ അപകടത്തിലാക്കി ഉദ്യോഗസ്ഥന്‍ വാഹനം നിര്‍ത്താതെ ഓടിച്ചുകൊണ്ടുപോകുന്ന വീഡിയോ വൈറലാകുന്നു. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ പ്രതിഷേധിക്കാനെത്തി ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളില്‍ ചാടിക്കയറിയ യുവാവിനെയും വഹിച്ചുകൊണ്ടാണ് ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ നാല് കിലോമീറ്ററോളം വാഹനം ഓടിച്ചത്.

തങ്ങളുടെ ഗ്രാമത്തില്‍ ശൗചാലയം നിര്‍മ്മിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാംനഗര്‍ ഗ്രാമവാസികള്‍ ഓഫീസിലെത്തിയത്. ഇതിനായി ബിഡിഒ പങ്കജ് കുമാര്‍ ഗൗതമിനെ കാണണമെന്ന് ഗ്രാമവാസികള്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അദ്ദേഹം കാണാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് ഗ്രാമവാസികള്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തി. അതേസമയം പുറത്തുപോകാനായി പങ്കജ് വാഹനത്തില്‍ കയറിയപ്പോള്‍ പ്രതിഷേധക്കാരിലൊരാളായ ബ്രിജ്പാല്‍ എന്ന യുവാവ് വാഹനത്തിന്റെ ബോണറ്റില്‍ ചാടിക്കയറുകയായിരുന്നു.

ഇത് അവഗണിച്ചാണ് ബിഡിഒ വാഹനം മുന്നോട്ടെടുത്തത്. ബോണറ്റില്‍ കിടന്ന് നാല് കിലോമീറ്ററോളം മുന്നോട്ട് പോയ സംഭവത്തിന്റെ വീഡിയോ പങ്കജ് തന്നെയാണ് പുറത്തുവിട്ടത്.