‘ലോകത്തിന് മുന്നില്‍ ഇത് എത്രാമത്തെ തവണയാണ് ഇന്ത്യന്‍ ജനതയെ ബിജെപി നാണം കെടുത്തുന്നത്?’; ഇന്ത്യാ ഗേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി

single-img
13 April 2018

കത്തുവ, ഉന്നാവ് ബലാത്സംഗങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം. ഇന്ത്യാഗേറ്റിലേക്ക് അര്‍ധരാത്രി നടന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അടക്കമുള്ളവര്‍ എത്തി. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്.

സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള പ്രകടനത്തിന് പോലീസ് ആദ്യം അനുമതി നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിപ്പു സമരം നടത്തുകയും ചെയ്തു. രാഹുൽ ഗാന്ധിയോടൊപ്പം പ്രിയങ്കഗാന്ധി, ഗുലാംനബി ആസാദ്, അംബിക സോണി എന്നിവരും മാർച്ചിൽ പങ്കുചേർന്നു.

ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രെ​പ്പോ​ലെ എ​ന്‍റെ ഹൃ​ദ​യ​വും ഈ ​രാ​ത്രി​യി​ൽ വേ​ദ​നി​ക്കു​ന്നു. ഈ ​രീ​തി​യി​ൽ ഇ​ന്ത്യ​യ്ക്കു സ്ത്രീ​ക​ളെ പ​രി​ഗ​ണി​ക്കാ​ൻ ഇ​നി​യും ക​ഴി​യി​ല്ല. നീ​തി ആ​വ​ശ്യ​പ്പെ​ട്ടും ഈ ​ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രേ​യും ഇ​ന്നു​രാ​ത്രി ഇ​ന്ത്യാ​ഗേ​റ്റി​ൽ ന​ട​ത്തു​ന്ന നി​ശ​ബ്ദ, മെ​ഴു​കു​തി​രി കൂ​ട്ടാ​യ്മ​യി​ൽ എ​ന്നോ​ടൊ​പ്പം ചേ​രൂ എന്ന് രാ​ഹു​ൽ നേരത്തേ ട്വീ​റ്റ് ചെ​യ്തിരുന്നു.

കത്തുവ ഉന്നാവോ ബലാത്സംഗങ്ങളില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കശ്മീര്‍ താഴ്‌വരയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ഡല്‍ഹി ജന്തര്‍മന്ദറിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. ഇതിനു പിന്നാലെയാണ് മെഴുകുതിരികള്‍ തെളിച്ച് ഇന്ത്യാഗേറ്റിലേക്ക് മാര്‍ച്ച് നടത്താന്‍ രാഹുല്‍ഗാന്ധി ആഹ്വാനം ചെയ്തത്.

കത്തുവ സംഭവത്തില്‍ മനുഷ്യരെന്ന നിലയില്‍ നാം പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി വി.കെ സിങ് അഭിപ്രായപ്പെട്ടിരുന്നു. ബലാത്സംഗത്തിന് ഇരയായ എട്ടുവയസുകാരിക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പറഞ്ഞു.

ക​ഴി​ഞ്ഞ ജ​നു​വ​രി 10 ന് ​ആ​ണ് ക​ത്വ​യി​ൽ എ​ട്ടു​വ​യ​സു​കാ​രി ആ​സി​ഫ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ആ​സി​ഫ​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ഉ​റ​ക്കി​യ​ശേ​ഷം ക്ഷേ​ത്ര​ത്തി​ന​ക​ത്ത് വ​ച്ച് നി​ര​വ​ധി ദി​വ​സ​ങ്ങ​ളി​ലാ​യി എ​ട്ടു പേ​ർ ചേ​ർ​ന്ന് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും പി​ന്നീ​ട് കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക്രൈം ​ബ്രാ​ഞ്ച് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​ൻ കോ​ട​തി​യി​ലെ​ത്തു​ന്ന​തു ത​ട​യാ​ൻ ചി​ല അ​ഭി​ഭാ​ഷ​ക​ർ ശ്ര​മി​ച്ചി​രു​ന്നു. പ്ര​തി​ക​ളെ പി​ന്തു​ണ​ച്ച് ര​ണ്ട് ബി​ജെ​പി എം​എ​ൽ​എ​മാ​ർ റാ​ലി​യും ന​ട​ത്തു​ക​യു​ണ്ടാ​യി.