‘സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്?; കുറ്റാരോപിതരെ സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്?: മോദിജീ ഈ രണ്ടു ചോദ്യങ്ങള്‍ക്കുള്ള മറുപടിക്കായി രാജ്യം കാത്തിരിക്കുന്നു’

single-img
13 April 2018

കശ്മീരിലെ കത്വ, യുപിയിലെ ഉന്നാവ് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ ക്രൂരതയ്‌ക്കെതിരെ ദേശീയ വ്യാപകമായി പ്രതിഷേധമിരമ്പുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മുന്നില്‍ രണ്ടു ചോദ്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ വിഷയങ്ങളില്‍ പ്രധാനമന്ത്രി തുടരുന്ന നിശബ്ദത സ്വീകാര്യമല്ല എന്ന പ്രഖ്യാപനത്തോടെയാണു ചോദ്യങ്ങള്‍ ഉയര്‍ത്തിയുള്ള രാഹുലിന്റെ രംഗപ്രവേശം.

ട്വിറ്ററിലൂടെ രാഹുല്‍ പ്രധാനമന്ത്രിക്കു മുന്നില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങളിങ്ങനെ:

1. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ രാജ്യത്തു വര്‍ധിക്കുന്ന അക്രമങ്ങളോടുള്ള താങ്കളുടെ നിലപാടെന്ത്?

2. കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്ത്?

ചോദ്യങ്ങള്‍ക്കൊടുവില്‍, മറുപടിക്കായി രാജ്യം കാത്തിരിക്കുന്നുവെന്നും രാഹുല്‍ കുറിച്ചിട്ടുണ്ട്. #SpeakUp എന്ന ഹാഷ്ടാഗും ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്.