ആസിഫയുടെ അരുംകൊലയെ വര്‍ഗീയവല്‍ക്കരിച്ച ‘സംഘി’ വിഷ്ണു നന്ദകുമാറിനെ ബാങ്ക് ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

single-img
13 April 2018

കശ്മീരില്‍ ക്ഷേത്രത്തിനുളളില്‍ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ഏട്ട് വയസുകാരി ആസിഫയുടെ മരണത്തെ വര്‍ഗീയവല്‍കരിച്ച മലയാളി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ വിഷ്ണു നന്ദകുമാറിനെ ബാങ്കില്‍ നിന്ന് പുറത്താക്കി. കൊട്ടക് മഹേന്ദ്രയുടെ പാലാരിവട്ടം ബ്രാഞ്ച് മാനേജര്‍ ജിജി ജേക്കബ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

കോട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ശാഖയില്‍ അസിസ്റ്റന്റ് മാനേജര്‍ ആയി പ്രവര്‍ത്തിക്കുകയായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകനായ വിഷ്ണു നന്ദകുമാര്‍. ആസിഫയുടെ അരുംകൊലയെ വര്‍ഗീയവല്‍കരിച്ച് ഫെയ്‌സ്ബുക്കില്‍ ഇയാള്‍ കമന്റിട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഇയാള്‍ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

സ്ഥാപനത്തിന്റെ ക്രെഡിബിലിറ്റി നഷ്ടപ്പെടുന്ന തരത്തില്‍ പ്രതികരണം നടത്തിയതിനാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രാവിലെ മുതല്‍ നൂറു കണക്കിന് ഫോണ്‍ കോളുകളാണ് ബാങ്ക് ശാഖയിലേക്ക് വരുന്നത്. ഇതിനെല്ലാം മറുപടി കൊടുത്ത് മടുത്തിരിക്കുകയാണ് ബാങ്ക് ജീവനക്കാര്‍.

ഈ കാര്യം തിരക്കി ആരും ഇനി ബാങ്കിലേക്ക് വിളിക്കേണ്ടതില്ലെന്നും വിഷ്ണുവിനെ പുറത്താക്കിയെന്നും ബാങ്ക് മാനേജര്‍ ജിജി ജേക്കബ് വ്യക്തമാക്കി. വിഷ്ണു നന്ദകുമാറിനെ കോട്ടക് മഹീന്ദ്രയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ ക്യാംപെയിന്‍ ആരംഭിച്ചിരുന്നു.

ഡിസ്മിസ് യുവര്‍ അസിസറ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാര്‍, എന്ന ഹാഷ് ടാഗോടെ മലയാളികള്‍ കോട്ടക് ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിങ് തകര്‍ത്തു കളഞ്ഞു. കശ്മീരില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂര ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ എട്ടു വയസുകാരി ആസിഫയുടെ വിയോഗത്തില്‍ രാജ്യം തന്നെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് ഇയാള്‍ ക്രൂര പ്രതികരണം നടത്തിയത്. ‘ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയക്ക് എതിരെ തന്നെ ബോംബ് ആയി വന്നേനെ’ എന്നാണ് ഇയാള്‍ കമന്റിട്ടത്.

‘സംഘികള്‍ക്ക് ഈ വീട്ടില്‍ പ്രവേശനമില്ല, ഇവിടെയും കുഞ്ഞു മക്കളുണ്ട്’; ആസിഫയ്ക്കായി കേരളത്തില്‍ വേറിട്ട പ്രതിഷേധം

കപട രാജ്യസ്‌നേഹികളെ… ന്യായീകരണത്തിന് മുമ്പ് നിങ്ങള്‍ അറിയണം; എട്ടുവയസ്സുകാരി ആസിഫയ്ക്ക് ആ അഞ്ചു ദിവസങ്ങളില്‍ സംഭവിച്ചത് എന്താണെന്ന്