അതൊരു ഹിന്ദു പെണ്‍കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി; ഇനി എപ്പോഴാണ് നമ്മള്‍ എഴുന്നേല്‍ക്കുക…? രാജ് ദീപ് സര്‍ ദേശായി ചോദിക്കുന്നു

single-img
13 April 2018

ആ പെണ്‍കുട്ടിയുടെ സ്ഥാനത്ത് ഒരു ഹിന്ദു കുട്ടിയായിരുന്നെങ്കില്‍ എന്താകുമായിരുന്നു രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി..? ആ കൃത്യം ചെയ്തത് ഒരു റോഹിങ്ക്യക്കാരനോ കശ്മീര്‍ താഴ്‌വരയില്‍നിന്നുള്ള ഒരാളോ ആയിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മുടെയും രാജ്യത്തിന്റെയും പ്രതികരണം.

ഈ കൊല നടന്നത് രാജ്യത്തിന്റെ തലസ്ഥാനത്തായിരുന്നുവെങ്കില്‍ ഇങ്ങനെയാകുമായിരുന്നോ നമ്മുടെ മൗനം…? ഇപ്പോള്‍ നമ്മള്‍ ഉണര്‍ന്നില്ലെങ്കില്‍ ഇനി എപ്പോഴാണ് നമ്മള്‍ എഴുന്നേല്‍ക്കുക…?. എന്തുകൊണ്ടാണ് ഒരിക്കലും ന്യായീകരിക്കാനാവാത്ത കത്‌വ സംഭവത്തെ പ്രതിരോധിച്ച് ജമ്മുവിലെ ബി.ജെ.പി മന്ത്രിമാര്‍ രംഗത്തെത്തുന്നത്..

പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ‘ഭാരത് മാതാ കീ ജയ്..’ ‘ജയ് ശ്രീറാം…’ തുടങ്ങിയ മുദ്രവാക്യങ്ങള്‍ മുഴങ്ങുന്നതിന്റെ കാരണമെന്താണ്..? കേസില്‍ ജമ്മു കശ്മീര്‍ പൊലീസിനെ കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ നിന്ന് ബാര്‍ കൗണ്‍സില്‍ തടയാന്‍ ശ്രമിക്കുന്നതിന്റെ പിന്നിലെ വികാരമെന്താണ്? നിയമം സംരക്ഷിക്കേണ്ടവര്‍ തന്നെ അത് തകര്‍ക്കുന്ന കാഴ്ചയാണ് കശ്മീരില്‍ കാണുന്നത്. ഇത് ഭാവിക്ക് ഒട്ടു നല്ലതല്ല.

ജമ്മു കശ്മീരിലെ കത്തുവയില്‍ ഏട്ട് വയസുകാരിയെ അതിക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തെക്കുറിച്ച് ടെലിവിഷന്‍ ചര്‍ച്ചാപരിപാടിയില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ രാജ് ദീപ് സര്‍ ദേശായി പൊട്ടിത്തെറിക്കുകയായിരുന്നു. ഒരുകൂട്ടം മാധ്യമങ്ങള്‍ ഇത്തരത്തിലുള്ള വാര്‍ത്തകളെ പതിവാചാരമാക്കുമ്പോള്‍ ഇക്കൂട്ടത്തില്‍ വേറിട്ടുനില്‍ക്കുന്നതായി അദ്ദേഹം ഉയര്‍ത്തിയ ചോദ്യമുനകള്‍