ഭാരതീയ സംസ്‌കാരത്തിന്റെ കുത്തക അവകാശപ്പെടുന്ന മോദി സര്‍ക്കാരെ… ഇതാണോ നിങ്ങളുടെ സംസ്‌കാരം ?; ദിഗ്‌വിജയ് സിങിന്റെ ഭാര്യ ഒരു ഐറ്റം തന്നെയെന്ന് പൊതുവേദിയില്‍ ബിജെപി എംപി

single-img
13 April 2018

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിന്റെ ഭാര്യക്കെതിരെ അപകീര്‍ത്തികരമായ അശ്ലീല പരാമര്‍ശവുമായി ബിജെപി എംപി മനോഹര്‍ ഉന്‍താല്‍. ദിഗ്‌വിജയ് സിങിന്റെ ഭാര്യ ഒരു ഐറ്റം തന്നെയാണെന്നായിരുന്നു മനോഹറിന്റെ പരാമര്‍ശം. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം അലങ്കോലമായതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത നിരാഹാര സമരത്തോട് അനുബന്ധിച്ച് ദേവാസില്‍ നടന്ന പരിപാടിക്കിടെയാണ് ദിഗ്‌വിജയ് സിങിന്റെ ഭാര്യയെ ഐറ്റം എന്ന് മനോഹര്‍ വിശേഷിപ്പിച്ചത്.

മധ്യപ്രദേശിലെ മുന്‍മുഖ്യമന്ത്രിയായിരുന്ന ദിഗ്‌വിജയ് സിങിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മനോഹര്‍ അദ്ദേഹത്തിന്റെ ഭാര്യക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തിയത്. ഇത് കേട്ട് സദസിലിരുന്ന ബിജെപി നേതാക്കളും പ്രവര്‍ത്തകരും ആര്‍ത്തുചിരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

കശ്മീരില്‍ എട്ടു വയസുകാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയും അതിലും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ ബിജെപി നേതാക്കള്‍ പ്രതിസ്ഥാനത്ത് നില്‍ക്കേയും, കത്‌വ സംഭവത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധമുയരുന്നതിനുമിടെയുമാണ് സ്ത്രീകളെ അധിക്ഷേപിച്ച് മനോഹര്‍ രംഗത്തുവന്നിരിക്കുന്നത്.

मध्य प्रदेश: बीजेपी सांसद मनोहर ऊंटवाल

मध्य प्रदेश: बीजेपी सांसद मनोहर ऊंटवाल ने कांग्रेस नेता दिग्विजय सिंह और उनकी पत्नी को लेकर दिया शर्मनाक बयानhttp://www.jantakareporter.com/hindi/bjp-mps-defamatory-remarks-digvijay-singhs-wife/180332/

Posted by जनता का रिपोर्टर on Thursday, April 12, 2018