എട്ടു വയസ്സുകാരിയുടെ പീഡനത്തിന് പിന്നില്‍ പാകിസ്ഥാനെന്ന് ബിജെപി എംഎല്‍എയുടെ വിചിത്ര പ്രസ്താവന: മോദി സര്‍ക്കാരിനെതിരെ രാജ്യത്ത് പ്രതിഷേധമിരമ്പുന്നു

single-img
13 April 2018

ജയ്പുര്‍: ജമ്മു കശ്മീരില്‍ എട്ടു വയസ്സുകാരി അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് കൊന്ന കേസില്‍ പാക്ബന്ധം ആരോപിച്ച് രാജസ്ഥാനിലെ ബിജെപി നേതാവ് രംഗത്ത്. ‘ജയ് ശ്രീറാം’ എന്ന് മുഴക്കി അവര്‍ ഇന്ത്യയെ ഭിന്നിപ്പിക്കാനാണ് ശ്രമിച്ചത്. ഖാണ്ഡ്വ ലോക്‌സഭ സഭാ എംപിയായ നന്ദകുമാര്‍ സിങ് ചൗഹാന്‍ പറയുന്നു.

‘കഠുവയില്‍ സംഭവിച്ച കാര്യത്തിനു പിന്നില്‍ പാകിസ്താനാണ്. കശ്മീരില്‍ ഒരു ശതമാനം ഹിന്ദുക്കള്‍ പോലുമില്ല’, പാര്‍ലമെന്റ് സ്തംഭനത്തിനെതിരേ ഉപവാസത്തില്‍ പങ്കെടുക്കവേ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മനുഷ്യ കുലത്തിനേറ്റ തീരാകളങ്കമാണീ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

അതേസമയം ബി.ജെ.പി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ രാജ്യത്ത് പ്രതിഷേധമിരമ്പുന്നു. ജമ്മുവിലെ കത്വയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ക്രൂരപീഡനത്തിനിരയാക്കി കൊലചെയ്തതിലും യു.പിയില്‍ യുവതിയെ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ച സംഭവത്തിലും സര്‍ക്കാര്‍ പ്രതികള്‍ക്കനുകൂലമായ നിലപാട് സ്വീകരിക്കുന്നതിനെതിരെയാണ് ജനങ്ങള്‍ തിരിഞ്ഞിരിക്കുന്നത്.

ഇന്നലെ രാത്രി രാജ്യതലസ്ഥാനത്ത് ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ആഹ്വാനമില്ലാതെ പതിനായിരങ്ങളായിരുന്നു സ്ത്രീ സംരക്ഷണത്തിനായും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായും രംഗത്ത വന്നത്. സോഷ്യല്‍ മീഡിയയിയിലും മോദി സര്‍ക്കാരിനെതിരെ പൊതുജനങ്ങള്‍ തിരിയുന്ന കാഴ്ചയാണ് കണ്ടുവരുന്നത്.

ഈ സര്‍ക്കാരിനു താന്‍ മുന്നേ വോട്ടു ചെയ്തിരുന്നെന്നും അതില്‍ ഇപ്പോള്‍ ഖേദിക്കുകയാണെന്ന് പറയുന്നയാളുകളും ഇനിയൊരിക്കലും ബി.ജെ.പിയെ പിന്തുണക്കില്ലെന്നു പറയുന്ന നിരവധി പോസ്റ്റുകളും ട്വിറ്ററിലും ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ട് കഴിഞ്ഞു. ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കുറ്റബോധം ഈ സര്‍ക്കാരിനു വോട്ടുചെയ്തു എന്നതാണ്. ഇനിയൊരിക്കലും ഞാനീ തെറ്റ് ആവര്‍ത്തിക്കില്ല’ എന്നാണ് പ്രിയദര്‍ശി ശുക്ല എന്നൊരാള്‍ പറയുന്നത്. ഇദ്ദേഹത്തിന്റെ കമന്റിനു രണ്ടായിരത്തിലധികം റിയാക്ഷനുകളാണ് ലഭിച്ചിരിക്കുന്നത്.

നേരത്തെ ആസിഫ കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കാശ്മീരിലെ ബി.ജെ.പി മന്ത്രിമാരുടെ നേതൃത്വത്തില്‍ ഹിന്ദു ഏക്ത മഞ്ച് ഇന്ത്യന്‍ ദേശീയ പതാകയുമേന്തി മാര്‍ച്ച് സംഘടിപ്പിടിപ്പിച്ചിരുന്നു. ജയ് ശ്രീറാം വിളികളോടെയായിരുന്നു ഹിന്ദു ഏക്താ മഞ്ചിന്റെ പ്രകടനം. കഴിഞ്ഞദിവസം കേസിലെ കുറ്റപത്രം സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചീഫ് മജിസ്‌ട്രേട്ട് കോടതിയിലെത്തിയപ്പോഴും ഹിന്ദു ഏക്ത മഞ്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.