നാണംകെട്ട് ബിജെപി നേതൃത്വം: ഉപവാസ സമരം പൊളിഞ്ഞു; ബിജെപി എംഎല്‍എമാരും ആഹാരം കഴിക്കുന്ന വീഡിയോ പുറത്ത്

single-img
13 April 2018

പാര്‍ലമെന്റ് സ്തംഭനത്തില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും നടത്തിയ നിരാഹാര സമരം പൊളിഞ്ഞു. നിരാഹാര ദിവസത്തെ മോദിയുടേയും അമിത്ഷായുടേയും ഭക്ഷണത്തിന്റെ മെനു പുറത്തു വന്നതിനു പിന്നാലെ ബിജെപി എംഎല്‍എമാര്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോയും പുറത്തായി.

മഹാരാഷ്ട്ര മന്ത്രി ഗിരീഷ് ബാപത് വിളിച്ച യോഗത്തിലായിരുന്നു സംഭവം. എംഎല്‍എമാരായ ഭീംറാവു താപ്കിര്‍, സഞ്ജയ് ഭെഗഡെ എന്നിവരാണ് ഉപവാസ ദിനത്തില്‍ ഭക്ഷണം അകത്താക്കിയത്. സാന്‍ഡ്വിച്ചും ചിപ്‌സുമാണ് ഇവര്‍ കഴിച്ചത്. ഉത്തരാഖണ്ഡിലെ ബിജെപി നേതാവ് ഹരാക് സിംഗ് റാവത്ത് ഉപവാസ ദിനത്തില്‍ ഭക്ഷണം കഴിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഉപവാസത്തിനിടെ കശുവണ്ടി കഴിച്ചുവെന്നാണ് അദ്ദേഹം പറഞ്ഞത്.

രാവിലെ 06.40 ന് പ്രഭാതഭക്ഷണം; ഉച്ചയ്ക്ക് 2.25 ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഉച്ചഭക്ഷണം: ഇന്ന് നിരാഹാരമാണെന്ന് പറഞ്ഞിരുന്ന മോദിയുടെ ഭക്ഷണ മെനു പുറത്ത്