അഭിമുഖം കുറച്ച് വ്യത്യസ്തമാക്കാന്‍ നോക്കിയതാ…; റിപ്പോര്‍ട്ടര്‍ സ്വിമ്മിംഗ് പൂളില്‍ വീണു(വീഡിയോ)

single-img
13 April 2018



റിപ്പോര്‍ട്ടിംഗിനിടെ റിപ്പോര്‍ട്ടര്‍മാര്‍ക്ക് പറ്റുന്ന അബദ്ധങ്ങള്‍ പലതും ഇതിനോടകം യൂട്യൂബിലും മറ്റും വൈറലായതാണ്. ഏറ്റവും ഒടുവിലായി അബദ്ധം പറ്റിയത് ബിബിസി റിപ്പോര്‍ട്ടര്‍ക്കാണ്. അതും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ റിപ്പോര്‍ട്ടിംഗിനിടെ. സ്‌പോര്‍ട്‌സ് അവതാരകനായ മൈക് ബുഷെലിനാണ് അബദ്ധം പറ്റിയത്.

നീന്തലില്‍ സമ്മാനം നേടിയ ഇംഗ്ലണ്ട് ടീം അംഗങ്ങളുമായി അഭിമുഖത്തിനൊരുങ്ങുകയായിരുന്നു മൈക്. മത്സരാര്‍ഥികള്‍ സ്വിമ്മിംഗ് പൂളിന് സമീപം വെള്ളത്തിലേക്ക് കാലിട്ടിരിക്കുകയായിരുന്നു. ഈ സമയം മൈക് കരയില്‍ നില്‍ക്കുകയായിരുന്നു.

മൈക് സംസാരിച്ചുകൊണ്ട് വെള്ളത്തിലേക്ക് ഇറങ്ങാന്‍ ശ്രമിക്കവേ വെള്ളത്തില്‍ തെന്നിവീഴുകയായിരുന്നു. ഉടന്‍ തന്നെ വെള്ളത്തില്‍ നിന്ന് ചാടിയെണീറ്റ് റിപ്പോര്‍ട്ടിംഗ് തുടരുകയും ചെയ്തു. ഈ സമയം ചിരിയടക്കാന്‍ പാടുപെടുകയായിരുന്നു മത്സരാര്‍ഥികള്‍. ബിബിസി തന്നെയാണ് ഈ വീഡിയോ ട്വീറ്റ് ചെയ്തത്.