കോമണ്‍വെല്‍ത്ത് ഗെയിംസ്: വനിതകളുടെ ഷൂട്ടിങ്ങിലൂടെ ഇന്ത്യയ്ക്ക് 15ാം സ്വര്‍ണം

single-img
13 April 2018

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. വെള്ളിയാഴ്ച രാവിലെ ഷൂട്ടിംഗില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ തേജസ്വിനി സാവന്ത് സ്വര്‍ണം നേടി. ഗെയിംസിലെ ഇന്ത്യയുടെ 15ാം സ്വര്‍ണമാണിത്. ഇതേ ഇനത്തില്‍ ഇന്ത്യയുടെ അഞ്ജു മുദ്ഗില്ലിന് വെള്ളിയും ലഭിച്ചു. ഇതോടെ 15 സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവും നേടിയ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 32 ആയി.