ഒടുവില്‍ കുറ്റസമ്മതവുമായി യോഗി: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൂടി

single-img
12 April 2018

ഉത്തര്‍പ്രദേശില്‍ വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായി സര്‍ക്കാര്‍ നിയമസഭയില്‍. സമാജ്‌വാദി പാര്‍ട്ടി എംഎല്‍എ നഹീദ് ഹസന്റെ ചോദ്യത്തിനു മറുപടിയായാണു മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അതിക്രമങ്ങള്‍ ഇരട്ടിയോളം വര്‍ധിച്ചതായി സര്‍ക്കാര്‍ അറിയിച്ചത്.

മാനഭംഗം 761, ചൂഷണം–മൂവായിരത്തിനു മുകളില്‍, തട്ടിക്കൊണ്ടുപോകല്‍ കേസുകള്‍ 3,400 എന്നിങ്ങനെയാണു കേസുകളുടെ കണക്ക്. ലൈംഗികാതിക്രമകേസുകള്‍ ഇരട്ടിച്ചു. കൂട്ടമാനഭംഗക്കേസില്‍ കുടുങ്ങിയ കുല്‍ദീപ് സിങ് സെങ്കര്‍ എംഎല്‍എയെ സംരക്ഷിക്കാന്‍ ബിജെപി ശ്രമിക്കുന്നതിനിടെയാണു പുതിയ കണക്കു പുറത്തുവന്നത്.

യുപിയില്‍ ‘ഏറ്റുമുട്ടലുകള്‍’ കൂടിവരുന്ന സാഹചര്യത്തെയും പ്രതിപക്ഷം നിശിതമായി വിമര്‍ശിച്ചു. എന്നാല്‍, കുറ്റവാളികളോടു കരുണ കാണിക്കുന്നതു ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു വര്‍ഷത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളില്‍ 34 പേരാണു യുപിയില്‍ കൊല്ലപ്പെട്ടത്.