മോദിയെ കണ്ടംവഴി ഓടിച്ച് ട്രോളന്മാര്‍: സോഷ്യല്‍ മീഡിയയില്‍ മോദിയ്ക്ക് പൊങ്കാല

single-img
12 April 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മലയാളി സ്‌റ്റൈലില്‍ കണ്ടംവഴി ഓടിച്ച് തമിഴ്‌നാട്ടിലെ ട്രോളന്മാരും. തോര്‍ത്തുമുണ്ടുമുടുത്ത് മോദിയെ കണ്ടം വഴി ഓടിക്കുന്ന ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. തമിഴ് മക്കളുടെ പ്രതിഷേധം ഭയന്ന് റോഡ് യാത്ര ഒഴിവാക്കിയതാണ് സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചത്.

മോദിക്കെതിരെ തമിഴകത്താകമാനം വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഹെലികോപ്ടറില്‍ സന്ദര്‍ശനം നടത്തുന്ന മോദിയെ ആകാശത്ത് വെച്ചും പ്രതിഷേധിക്കുകയാണ് തമിഴര്‍. കറുത്ത നിറത്തിലുള്ള ബലൂണുകളും അവയില്‍ കെട്ടിയിട്ട കറുത്ത തുണികളും പറത്തിവിട്ടാണ് പ്രതിഷേധം.

രാവിലെ 06.40 ന് പ്രഭാതഭക്ഷണം; ഉച്ചയ്ക്ക് 2.25 ന് ചെന്നൈ എയര്‍പോര്‍ട്ടില്‍ ഉച്ചഭക്ഷണം: ഇന്ന് നിരാഹാരമാണെന്ന് പറഞ്ഞിരുന്ന മോദിയുടെ ഭക്ഷണ മെനു പുറത്ത്