താജ്മഹലിന്റെ മിനാരം തകര്‍ന്നുവീണു

single-img
12 April 2018

ഡല്‍ഹി: കഴിഞ്ഞ ദിവസം രാത്രി പെയ്ത കനത്ത മഴയിലും കാറ്റിലും താജമ്ഹലിന്റെ കവാടത്തിലെ മിനാരം തകര്‍ന്നു വീണു. പ്രവേശന കവാടത്തിലെ 12 അടി ഉയരമുള്ള ലോഹത്തൂണാണു രാത്രി തകര്‍ന്നത്. കഴിഞ്ഞ ദിവസം തുടങ്ങിയ മഴ ഡല്‍ഹിയിലും പരിസരത്തും കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്.

ധോല്‍പൂരില്‍ ഏഴു പേരും ഭരത്പൂരില്‍ അഞ്ചു പേരും മരിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ആഗ്ര ധോല്‍പൂര്‍ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച വരെ ശക്തമായ കാറ്റും മഴയും മേഖലയില്‍ ഉണ്ടാകുമെന്നാണു കാലാവസ്ഥാ പ്രവചനം.

ശക്തമായ കാറ്റിലും മഴയിലും യുപിയിലെ പലയിടങ്ങളിലും കൃഷിനാശവും സംഭവിച്ചു. എണ്‍പത് ശതമാനത്തോളം കൃഷിയും നശിച്ചതായി കര്‍ഷകര്‍ പരാതിപ്പെട്ടു. കാറ്റിലും പേമാരിയിലും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം എത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു.