ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ നിന്ന് നദിയിലേക്ക് ചാടിയ അഭ്യാസി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വീഡിയോ വൈറലാകുന്നു

single-img
12 April 2018

https://www.youtube.com/watch?v=X1PAvCOinAQ

ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളില്‍ നിന്ന് ഒരാള്‍ നദിയിലേക്ക് ചാടുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്ത്. നദിയില്‍ കോണ്‍ഗ്രീറ്റ് തൂണിന് സമീപത്ത് ചെന്ന് വീണ ആള്‍ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഓസ്‌ട്രേലിയയിലെ ഫീമാന്റലിലാണ് ട്രെയിന്‍ സര്‍ഫര്‍(ട്രെയിനിന് മുകളിലൂടെ അഭ്യാസം കാണിക്കുന്നയാള്‍) അഭ്യാസപ്രകടനം നടത്തിയത്.

സ്വാന്‍ നദിക്ക് മുകളിലൂടെയുള്ള പാലത്തില്‍ ട്രെയിന്‍ എത്തിയപ്പോഴാണ് ഇയാള്‍ ചാടിയത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.