gulf

സൗദി അറേബ്യയിലെ ജനവാസമേഖല ലക്ഷ്യമാക്കി മിസൈല്‍ ആക്രമണം

സൗദി അറേബ്യയ്ക്കു നേരെ യെമന്റെ മിസൈല്‍ ആക്രമണം. മൂന്നു ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതികള്‍ സൗദി ലക്ഷ്യമാക്കി തൊടുത്തത്. എന്നാല്‍ ഇവ സംയുക്ത സേന തകര്‍ത്തു. സൗദിയുടെ തലസ്ഥാനമായ റിയാദ്, നജ് റാന്‍, ജിസാന്‍ എന്നീ പ്രദേശങ്ങളിലെ ജനവാസമേഖലകളിലേക്കായിരുന്നു മിസൈല്‍ തൊടുത്തത്.

എന്നാല്‍ സംയുക്ത സേനയ്ക്ക് ഇവയെ വളരെ അകലെ വച്ച് തന്നെ തടയാനായതായി കേണല്‍ തുല്‍ക്കി അല്‍ മാലിക്കി പറഞ്ഞു. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ പതിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും മാലിക്കി അറിയിച്ചു. അതേസമയം, റിയാദില്‍ മൂന്ന് സ്‌ഫോടനങ്ങളുടെ ശബ്ദം കേട്ടതായി അല്‍ അറേബ്യ റിപ്പോര്‍ട്ടു ചെയ്തു.