മുസ്ലീം പള്ളിയിലേക്ക് പടക്കവും കാവിക്കൊടിയും എറിഞ്ഞ് ഹിന്ദുത്വ സംഘടനയുടെ പ്രകോപനം; കഴുത്തറുത്താല്‍ ഏത് ഉസ്താദും രാം രാം വിളിക്കുമെന്ന് മുദ്രാവാക്യം: വീഡിയോ

single-img
12 April 2018

दिल्ली के मंडावली इलाके में

दिल्ली के मंडावली इलाके में हिंदुत्व के गुंडों ने हथियारों के साथ निकाली बाइक रैली, मस्जिदों के बाहर मचाया उत्पात, फोड़े पटाखे

Posted by जनता का रिपोर्टर on Wednesday, April 11, 2018

കിഴക്കന്‍ ഡല്‍ഹിയിലെ മുസ്ലീം പള്ളിയിലേക്ക് പടക്കം പൊട്ടിച്ച് എറിഞ്ഞും പള്ളിക്ക് പുറത്ത് വാളുയര്‍ത്തി പ്രകോപന മുദ്രാവാക്യം വിളിച്ചും ഹിന്ദുത്വ സംഘടന പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. കഴുത്തറുത്ത് ജീവന്‍ പോകുമ്പോള്‍ ഏത് ഉസ്താദുമാരും രാം രാം വിളിക്കുമെന്ന് പറഞ്ഞാണ് പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം.

മുന്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനായ രാജീവ് ത്യാഗിയാണ് പ്രകോപനത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ബജ്‌രംഗ് ശക്തി റാലി എന്ന പേരിലാണ് ഇവര്‍ റാലി നടത്തിയത്. റാലിയുടെ വീഡിയോ ഫെയ്‌സ്ബുക്ക് ലൈവിടുകയും ചെയ്തു.

പള്ളിക്ക് മുന്നിലൂടെ റാലിയായി നീങ്ങിയ അക്രമികള്‍ മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങളും അങ്ങേയറ്റം പ്രകോപനപരമായ മുദ്രാവാക്യങ്ങളുമാണ് വിളിച്ചത്. പള്ളിക്ക് മുന്നില്‍ ബൈക്ക് നിര്‍ത്തിയ അക്രമികള്‍ പടക്കം വലിച്ചെറിഞ്ഞും പള്ളിക്കുള്ളിലേക്ക് കാവിക്കൊടി വലിച്ചെറിഞ്ഞും പ്രകോപനം സൃഷ്ടിച്ചു.