കസ്റ്റഡിമരണങ്ങളില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന ഉറപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

single-img
12 April 2018

കാസര്‍കോട്: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം കേസുകളില്‍ ഉന്നതതല അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡി മരണ കേസുകളില്‍ കുറ്റക്കാരായ പൊലീസുകാരെ സംരക്ഷിക്കില്ല.

പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നവര്‍ ആരും തന്നെ മരിക്കാന്‍ പാടില്ല. വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം ഇപ്പോള്‍ നടക്കുന്നുണ്ട്. അന്വേഷണത്തിന്റെ തുടര്‍പ്രക്രിയകളുടെ ഭാഗമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അക്കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.