പസഫിക് സമുദ്രത്തില്‍ മനുഷ്യര്‍ക്കൊപ്പം തിമിംഗലസ്രാവ് നീന്തുന്ന വീഡിയോ കൗതുകമാകുന്നു

single-img
12 April 2018

https://www.youtube.com/watch?time_continue=43&v=-I2Eod1ZvW8

പസഫിക് സമുദ്രത്തില്‍ മനുഷ്യര്‍ക്കൊപ്പം തിമിംഗലസ്രാവ് നീന്തുന്ന വീഡിയോ കൗതുകമാകുന്നു. മെക്‌സിക്കോയിലെ ബാജാ കലിഫോര്‍ണിയ സുറിലാണ് സംഭവം. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമാണിതെന്നാണ് റിപ്പോര്‍ട്ട്.

ഏരിയല്‍ സിനിമാറ്റോഗ്രാഫറായ യര്‍സിസിയോ സുനുഡോ സുവേരസ് ആണ് ഈ അപൂര്‍വ ദൃശ്യങ്ങള്‍ ഡ്രോണ്‍ ഉപയോഗിച്ച് പകര്‍ത്തിയത്. 12.5 മീറ്റര്‍ വരെ നീളം വെക്കുന്ന ഈ തിമിംഗലസ്രാവിന് 79000 പൗണ്ട് (35833 കിലോയോളം) ഭാരമുണ്ടാകാറുണ്ട്. ആയുസ്സാകട്ടെ 70 വയസുവരെയാണ്.

സാധാരണഗതിയില്‍ ആഴക്കടലിലൂടെ സഞ്ചരിക്കുന്ന ഇവയെ കണ്ടെത്തുക അസാധ്യമാണ്. വളരെ അപൂര്‍മായി മാത്രമാണ് ഇവ ജലോപരിതലത്തിലേക്ക് വരാറുള്ളൂ. അതുകൊണ്ടാണ് ജല പരപ്പിന് മുകളിലൂടെ നീന്തിയ ഈ തിമിംഗലസ്രാവിന്റെ ദൃശ്യങ്ങള്‍ അപൂര്‍വമായത്.