ഡാന്‍സ് സ്റ്റുഡിയോയില്‍ തീപിടിത്തം; രക്ഷപ്പെടാനായി പെണ്‍കുട്ടികള്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി(വീഡിയോ)

single-img
12 April 2018

ന്യൂജേഴ്‌സി: കെട്ടിടം തീപിടിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി പെണ്‍കുട്ടികള്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടുന്ന വീഡിയോ വൈറലാകുന്നു. ന്യൂജേഴ്‌സിയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. ആളുകള്‍ കോണി വെച്ച് ബാല്‍ക്കെണിയില്‍ പെട്ടുപോയവരെ രക്ഷപ്പെടുത്താനും നോക്കുന്നുണ്ട്.

ഈ സമയം തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. കരഞ്ഞുവിളിച്ചുകൊണ്ടാണ് പെണ്‍കുട്ടികള്‍ ബാല്‍ക്കണിയില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുന്നത്. ഇതിനിടെ ചിലര്‍ രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്ക് ചാടി. മറ്റ് ചിലര്‍ താഴേക്ക് വീണു. 15ഓളം കുട്ടികള്‍ക്ക് ചെറിയ പരിക്ക് പറ്റി. ബാല്‍ക്കണിക്ക് തറയില്‍ നിന്ന് അധികം ഉയരമില്ലാത്തതിനാല്‍ താഴെ വീഴുന്നവര്‍ക്ക് വലിയ അപകടം സംഭവിച്ചില്ല.