യുഎഇ വിപണികളില്‍ പതിനായിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ്

single-img
11 April 2018

Support Evartha to Save Independent journalism

വരുന്ന റമദാന്‍ മാസക്കാലത്ത് യുഎഇ വിപണികളില്‍ 50 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് സാമ്പത്തിക മന്ത്രാലയം. പതിനായിരം ഉല്‍പന്നങ്ങള്‍ക്ക് 25 മുതല്‍ 50% വരെയാണ് വിലക്കുറവുണ്ടാകുക. സഹകരണ സ്ഥാപനങ്ങള്‍ അടക്കം 600 സൂപ്പര്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വിലക്കുറവ് നടപ്പാക്കും.

ഇത്തവണ ചെറുകിട സൂപ്പര്‍മാര്‍ക്കറ്റുകളെയും വിലക്കുറവിന്റെ പരിധിയില്‍ കൊണ്ടുവരും. റമദാനില്‍ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാന്‍ വിതരണ കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വ്രതകാല വിഭവങ്ങള്‍ നിറച്ച റംസാന്‍ കിറ്റുകള്‍ ഇത്തവണയും ഉണ്ടാകും.

ഇതിന് പുറമെ 400 സാധനങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന വലിയ കിറ്റുകളുമുണ്ടായിരിക്കും. ഉല്‍പന്നങ്ങളുടെ അടുത്ത് പ്രദര്‍ശിപ്പിച്ച വിലയും ബില്ലിലെ നിരക്കും വ്യത്യാസമുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.