സ്റ്റുഡിയോയില്‍ വെച്ച് തന്നെ പീഡിപ്പിച്ചത് റാണയുടെ സഹോദരനെന്ന് ശ്രീ റെഡ്ഡി; ചിത്രങ്ങള്‍ പുറത്ത്

single-img
11 April 2018

ടോളിവുഡിലെ മുന്‍നിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നായകന്‍മാര്‍ക്കും എതിരെ ലൈംഗിക ആരോപണവുമായി നടി ശ്രീ റെഡ്ഡി രംഗത്ത് എത്തിയത് വന്‍ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം തെലുഗു ഫിലിം ഓഫ് കൊമേഴ്‌സിന് മുന്‍പില്‍ തുണിയുരിഞ്ഞ പ്രതിഷേധിച്ച ശ്രീ റെഡ്ഡി ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്.

ശ്രീയെ തെലുഗു സിനിമയിലെ താരസംഘടനയായ മാ (മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍) വിലക്കിയതിനു തൊട്ടു പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ശ്രീ റെഡ്ഡി രംഗത്തെത്തിയത്. പ്രശസ്ത സിനിമാ താരം റാണ ദഗ്ഗുബട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രീ റെഡ്ഡി.

വൈകാതെ അഭിറാമിന്റെയും ശ്രീ റെഡ്ഡിയുടെയും സ്വകാര്യ ചിത്രങ്ങളും പുറത്തു വന്നു. സീനിയര്‍ പ്രൊഡ്യൂസര്‍ സുരേഷ് ബാബുവിന്റെ മകനും നടന്‍ റാണ ദഗ്ഗുബട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബട്ടിയാണ് തന്നെ പീഡിപ്പിച്ചതെന്ന് ശ്രീറെഡ്ഡി ഒരു ചാനല്‍ ചര്‍ച്ചയിലാണ് തുറന്നു പറഞ്ഞത്.

നേരത്തെ രണ്ട് യുഎസ് പൗരന്മാരെ ആക്രമിച്ച കേസില്‍ പ്രതിയാണ് അഭിറാം ദഗ്ഗുബട്ടി. ബൈക്കും കാറും തമ്മില്‍ കൂട്ടിമുട്ടിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിലാണ് അഭിറാം യുഎസ് പൗരന്മാരെ മര്‍ദ്ദിച്ചത്.

നേരത്തെ, തെലുങ്ക് പെണ്‍കുട്ടികള്‍ ചൂഷണത്തിന് തയാറാകാത്തത് കൊണ്ടാണ് അവസരങ്ങള്‍ കുറയുന്നതെന്നും ശ്രീ തുറന്നടിച്ചിരുന്നു. ഇപ്പോള്‍ അന്യ ഭാഷാ നടിമാര്‍ക്കാണ് തെലുങ്ക് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരുപക്ഷേ അവര്‍ എന്തിനും തയ്യാറാകുന്നത് കൊണ്ടാകാം. അതാണ് കഴിഞ്ഞ 10-15 വര്‍ഷമായി ടോളിവുഡില്‍ തെലുങ്ക് നടിമാര്‍ കുറയുന്നതെന്നും ശ്രീ ആരോപിക്കുന്നു.