കേരളത്തില്‍ ഏപ്രില്‍ 14 മുതല്‍ വേനല്‍ മഴ ശക്തമാകും

single-img
11 April 2018

തിരുവനന്തപുരം: കേരളത്തില്‍ ഏപ്രില്‍ 14 മുതല്‍ വേനല്‍ മഴ ശക്തമാകും എന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇപ്പോള്‍ ഒറ്റപ്പെട്ട നിലയില്‍ വേനല്‍മഴ ലഭിക്കുന്നുണ്ട്. ഏതാനം ദിവസം കൂടി സംസ്ഥാനത്ത് പരക്കെ ഇടിവെട്ടി മഴ പെയ്യും. കാറ്റിന്റെ ഗതി വേഗം മഴയ്ക്കു കൂടുതല്‍ അനുകൂലമായി മാറിക്കൊണ്ടിരിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു.

കൂടാതെ ന്യൂമര്‍ദ്ദ പാത്തിയും രൂപപ്പെടും. പ്രതീക്ഷിച്ചതു പോലെ മഴ പെയ്താല്‍ വരള്‍ച്ച ഭീഷണി ഒഴിയും. മഴ ശക്തമാകുന്നതോടെ പൊള്ളുന്ന ചൂടിനും ശമനമുണ്ടാകും. മാര്‍ച്ച് ഒന്നു മുതല്‍ കേരളത്തില്‍ 17 ശതമാനം അധിക വേനല്‍ മഴ ലഭിച്ചിട്ടുണ്ട്.

55.6 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 65 മില്ലി മീറ്റര്‍ മഴ ലഭിച്ചു. നിലവിലെ സാഹചര്യത്തില്‍ വളരെ ഉയര്‍ന്ന നിലയിലാണു താപനില. ഈ മാസം ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിരിക്കുന്നതു കോഴിക്കോട് ജില്ലയിലാണ്. മാര്‍ച്ച് ഒന്നു മുതല്‍ ഇവിടെ ശരാശരി രണ്ടു ഡിഗ്രി ചൂട് ഉയര്‍ന്നിട്ടുണ്ട്.