ഈ മാസം 15ന് ഒമാന് പൊതു അവധി

single-img
11 April 2018

ഇസ്‌റാഅ് മിഅ്‌റാജ് ആയ 15ന് ഒമാനിലെ പൊതു, സ്വകാര്യ മേഖലകള്‍ക്ക് അവധിയായിരിക്കുമെന്ന് മാനവവിഭവ, തൊഴില്‍ മന്ത്രാലയങ്ങള്‍ അറിയിച്ചു. എന്നാല്‍ അടിയന്തര സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനങ്ങളും ആശുപത്രിയടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും.

അതേസമയം യുഎഇയിലെ സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് ശനിയാഴ്ച(14) അവധിയായിരിക്കുമെന്ന് മാനവവിഭവ മന്ത്രാലയം അറിയിച്ചു. അടിയന്തര സര്‍ക്കാര്‍ സ്ഥാപനങ്ങളും സേവനങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍, സ്വകാര്യ സ്ഥാപനങ്ങളുടെ അവധി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.